സ്‌കൂളിന് നേരെ അക്രമം:അന്വേഷണം ഊര്‍ജ്ജിതമാക്കി
മുള്ളേരിയ: സ്‌കൂളില്‍ പാഠപുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി ക്ലാസ് മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് ബോവിക്കാനം എ.യു.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം ക്ലാസ് പ്രവര്‍ത്തിക്കുന്ന മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ട നിലയില്‍ കണ്ടത്. തീവെപ്പില്‍ ക്ലാസ് മുറിയില്‍ സൂക്ഷിച്ച 200ല്‍പ്പരം പാഠപുസ്തകങ്ങളും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്രയോണ്‍ പെന്‍സിലുകളും […]

മുള്ളേരിയ: സ്‌കൂളില്‍ പാഠപുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി ക്ലാസ് മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് ബോവിക്കാനം എ.യു.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം ക്ലാസ് പ്രവര്‍ത്തിക്കുന്ന മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ട നിലയില്‍ കണ്ടത്. തീവെപ്പില്‍ ക്ലാസ് മുറിയില്‍ സൂക്ഷിച്ച 200ല്‍പ്പരം പാഠപുസ്തകങ്ങളും കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്രയോണ്‍ പെന്‍സിലുകളും ശുചീകരണ ഉപകരണങ്ങളും കത്തി നശിച്ചിരുന്നു. ക്ലാസ് മുറിയുടെ പിന്‍വശത്തെ ഗ്ലാസ് ഘടിപ്പിക്കാത്ത ജനാല വഴിയാണ് തീയിട്ടതെന്നാണ് സംശയിക്കുന്നത്.