സ്‌കൂള്‍ വാഹന സുരക്ഷാ പരിശോധന: 22 വാഹനങ്ങള്‍ തിരിച്ചയച്ചു
കാഞ്ഞങ്ങാട്: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസ് പരിധിയിലുള്ള വാഹനങ്ങളാണ് ഇന്നലെ പരിശോധനക്കെത്തിയത്. 56 വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കി. ഇവയില്‍ 22 വാഹനങ്ങള്‍ വിവിധ തകരാറുകള്‍ കാരണം തിരിച്ചയച്ചു. ഹാന്റ് ബ്രെയ്ക്ക് തകരാറുകളുള്ള ആറ് വാഹനങ്ങള്‍, ജി.പി.എസ് ടാഗ് ചെയ്യാത്തതും വിദ്യാവാഹനില്‍ രജിസ്റ്റര്‍ ചെയ്യാത്തവയുമായ എട്ട് വാഹനങ്ങള്‍, ടയറുകള്‍ തേയ്മാനം സംഭവിച്ചതും സ്റ്റീയറിങ്ങ് തകരാറുള്ളതും പ്രൊപല്ലര്‍ ഷാഫ്റ്റ് ക്ലാമ്പ് ഘടിപ്പിക്കാത്തതും ലൈറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതുമായ വാഹനങ്ങള്‍ എന്നിവയാണ് തിരിച്ചയച്ചത്. […]

കാഞ്ഞങ്ങാട്: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസ് പരിധിയിലുള്ള വാഹനങ്ങളാണ് ഇന്നലെ പരിശോധനക്കെത്തിയത്. 56 വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കി. ഇവയില്‍ 22 വാഹനങ്ങള്‍ വിവിധ തകരാറുകള്‍ കാരണം തിരിച്ചയച്ചു. ഹാന്റ് ബ്രെയ്ക്ക് തകരാറുകളുള്ള ആറ് വാഹനങ്ങള്‍, ജി.പി.എസ് ടാഗ് ചെയ്യാത്തതും വിദ്യാവാഹനില്‍ രജിസ്റ്റര്‍ ചെയ്യാത്തവയുമായ എട്ട് വാഹനങ്ങള്‍, ടയറുകള്‍ തേയ്മാനം സംഭവിച്ചതും സ്റ്റീയറിങ്ങ് തകരാറുള്ളതും പ്രൊപല്ലര്‍ ഷാഫ്റ്റ് ക്ലാമ്പ് ഘടിപ്പിക്കാത്തതും ലൈറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതുമായ വാഹനങ്ങള്‍ എന്നിവയാണ് തിരിച്ചയച്ചത്. ഇവ തകരാറുകള്‍ പരിഹരിച്ച് വീണ്ടും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനയ്ക്ക് എം.വി.ഐമാരായ എം. വിജയന്‍, കെ.വി ജയന്‍, എ.എം.വി.ഐമാരായ വി.ജെ സാജു, എം.ജി സുധീഷ്, ഡ്രൈവര്‍ ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധിക്കാന്‍ ബാക്കിയുള്ള വാഹനങ്ങള്‍ 25ന് രാവിലെ 9ന് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹാജരാക്കണമെന്ന് ജോയിന്റ് ആര്‍.ടി.ഒ കെ.ജി സന്തോഷ് കുമാര്‍ അറിയിച്ചു.