2021-22 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങി

തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തങ്ങളടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ഹിച്ചു. ജൂണില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളായി രണ്ട് കോടി 87 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കി വിതരണം ആരംഭിച്ചത്. ഒന്ന് മുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് പാഠപുസ്തകം നല്‍കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് […]

തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തങ്ങളടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ഹിച്ചു. ജൂണില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളായി രണ്ട് കോടി 87 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കി വിതരണം ആരംഭിച്ചത്.

ഒന്ന് മുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് പാഠപുസ്തകം നല്‍കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ സൊസൈറ്റികള്‍ മുഖേന രക്ഷകര്‍ത്താക്കള്‍ക്കാണ് പാഠപുസ്തകം വിതരണം നടത്തുന്നത്. ചടങ്ങില്‍ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, പ്രഥമാദ്ധ്യാപകന്‍ കെ.എസ്. സിബി, നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ സൈമണ്‍ പി.ജെ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it