സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍

ആദൂര്‍: സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചിന്മയ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഇരിയണ്ണി ബേപ്പ് ഈഞ്ഞപ്പാറയിലെ ഗോപിനാഥന്‍ നായരെ (58)യാണ് മരിച്ച നിലയില്‍ കണ്ടത്. 21ന് രാവിലെ ജോലിക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള റബര്‍ തോട്ടത്തിലെ ഊടുവഴിയിലൂടെയാണ് ഗോപിനാഥന്‍ നായര്‍ വീട്ടിലെത്താറ്. ഇവിടെ 400 മീറ്ററോളം കയറ്റമാണ്. ഇന്ന് […]

ആദൂര്‍: സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചിന്മയ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഇരിയണ്ണി ബേപ്പ് ഈഞ്ഞപ്പാറയിലെ ഗോപിനാഥന്‍ നായരെ (58)യാണ് മരിച്ച നിലയില്‍ കണ്ടത്. 21ന് രാവിലെ ജോലിക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള റബര്‍ തോട്ടത്തിലെ ഊടുവഴിയിലൂടെയാണ് ഗോപിനാഥന്‍ നായര്‍ വീട്ടിലെത്താറ്. ഇവിടെ 400 മീറ്ററോളം കയറ്റമാണ്. ഇന്ന് രാവിലെ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് ഗോപിനാഥന്‍ നായരുടെ മൃതദേഹം കാണുന്നത്.
ഭാര്യ: പ്രമീള. മക്കള്‍: ശ്വേത, സ്വാതി. മരുമകന്‍: ശ്രീജിത്. സഹോദരങ്ങള്‍: നാരായണി, മാധവി, ശ്യാമള, പരേതരായ രാമകൃഷ്ണന്‍, ദാമോദരന്‍.

Related Articles
Next Story
Share it