അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പാറ്റ്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. മറ്റൊരു പ്രതിയായ സ്‌കൂള്‍ അധ്യാപകനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പാറ്റ്‌നയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലായ അരവിന്ദ്കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേശ് കുമാര്‍ വധശിക്ഷക്ക് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. അധ്യാപകനായ അഭിഷേക് കുമാറിനെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ ക്രൂര പീഡനം നടന്നത്. പ്രിന്‍സിപ്പലായിരുന്ന അരവിന്ദകുമാറും […]

പാറ്റ്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. മറ്റൊരു പ്രതിയായ സ്‌കൂള്‍ അധ്യാപകനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പാറ്റ്‌നയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലായ അരവിന്ദ്കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേശ് കുമാര്‍ വധശിക്ഷക്ക് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. അധ്യാപകനായ അഭിഷേക് കുമാറിനെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ ക്രൂര പീഡനം നടന്നത്. പ്രിന്‍സിപ്പലായിരുന്ന അരവിന്ദകുമാറും അധ്യാപകനായ അഭിഷേക് കുമാറും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. തുടര്‍ച്ചയായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആസ്പത്രിയില്‍ എത്തിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

Related Articles
Next Story
Share it