വര്‍ണശോഭയോടെ അക്ഷരലോകം തുറന്നു

കാസര്‍കോട്: വര്‍ണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ കരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ സ്‌കൂളുകളിലെത്തി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ജൂണില്‍ വിദ്യാര്‍ത്ഥികളെ വരവേറ്റുള്ള പതിവ് ഒരുക്കങ്ങള്‍ നിലച്ചിരുന്നു. കുട്ടികളെ വരവേറ്റുള്ള പ്രവേശനോത്സവം ഇന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വൈവിധ്യങ്ങളോടെ നടന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമൊക്കെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. സ്‌കൂളുകള്‍ കമനീയമായി അലങ്കരിച്ചാണ് പ്രവേശനോത്സവം ഒരുക്കിയത്. ആദ്യാക്ഷരം കുറിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ വര്‍ണ്ണ ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നല്‍കിയാണ് പല സ്‌കൂളുകളിലും […]

കാസര്‍കോട്: വര്‍ണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ കരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാന്‍ സ്‌കൂളുകളിലെത്തി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ജൂണില്‍ വിദ്യാര്‍ത്ഥികളെ വരവേറ്റുള്ള പതിവ് ഒരുക്കങ്ങള്‍ നിലച്ചിരുന്നു. കുട്ടികളെ വരവേറ്റുള്ള പ്രവേശനോത്സവം ഇന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വൈവിധ്യങ്ങളോടെ നടന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമൊക്കെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. സ്‌കൂളുകള്‍ കമനീയമായി അലങ്കരിച്ചാണ് പ്രവേശനോത്സവം ഒരുക്കിയത്. ആദ്യാക്ഷരം കുറിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ വര്‍ണ്ണ ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നല്‍കിയാണ് പല സ്‌കൂളുകളിലും വരവേറ്റത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും സ്‌കൂളുകളിലെത്തി. കോവിഡിന്റെ അപകട സാഹചര്യം നിലനില്‍ക്കുന്നില്ലെങ്കിലും മുന്‍കരുതലെന്നോളം മാസ്‌ക്കുകള്‍ അണിഞ്ഞും സാനിറ്റൈസര്‍ കരുതിയുമാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. ജില്ലയില്‍ 12,000ത്തിലേറെ വിദ്യാര്‍ത്ഥികളാണ് പുതുതായി ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയത്. ആകെ രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ആദ്യ ദിനം സ്‌കൂളുകളിലെത്തിയത്. ജില്ലാതല ഉദ്ഘാടനം ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. മന്ത്രി അഹമദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it