വിനോദയാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം കാമുകിയെ പോലെ പെരുമാറി ഫോട്ടോ ഷൂട്ട്; പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു

മംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിനോദയാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം കാമുകിയെ പൊലെ പെരുമാറി ഫോട്ടോ ഷൂട്ടിലേര്‍പ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികയുടെ നടപടി വിവാദമാകുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു.ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി താലൂക്കിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് നടപടി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ വി. ഉമാദേവി സ്‌കൂളിലെത്തി അന്വേഷണം നടത്തുകയും വിവരങ്ങളും മൊഴികളും ശേഖരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബൈലാജിനപ്പ […]

മംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിനോദയാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം കാമുകിയെ പൊലെ പെരുമാറി ഫോട്ടോ ഷൂട്ടിലേര്‍പ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികയുടെ നടപടി വിവാദമാകുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു.
ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി താലൂക്കിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് നടപടി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ വി. ഉമാദേവി സ്‌കൂളിലെത്തി അന്വേഷണം നടത്തുകയും വിവരങ്ങളും മൊഴികളും ശേഖരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബൈലാജിനപ്പ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥിയെ മകനായി കരുതിയാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നായിരുന്നു പ്രധാനാധ്യാപികയുടെ വിശദീകരണം. ഫോട്ടോകള്‍ സ്വകാര്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എന്നാല്‍ ചോര്‍ന്നുവെന്നും വിദ്യാര്‍ത്ഥിയും അധ്യാപികയും അവകാശപ്പെട്ടത് വലിയ വിവാദത്തിന് കാരണമായി.
വിനോദയാത്രക്കിടെ റൊമാന്റിക് ഫോട്ടോ ഷൂട്ടില്‍ ഏര്‍പ്പെട്ടതിന് ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്.

Related Articles
Next Story
Share it