സ്‌കൂളുകളിലെ പരീക്ഷകള്‍ യഥാസമയം നടക്കും; ആശങ്കയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്കയില്ലെന്നും സ്‌കൂളുകളിലെ പരീക്ഷകള്‍ യഥാസമയം നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കേരളത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട. സംസ്ഥാനത്ത് 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്കയില്ലെന്നും സ്‌കൂളുകളിലെ പരീക്ഷകള്‍ യഥാസമയം നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കേരളത്തില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട. സംസ്ഥാനത്ത് 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്.

Related Articles
Next Story
Share it