സ്‌കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം-സ്‌കൂള്‍ പാചകത്തൊഴിലാളി ഫെഡറേഷന്‍

കാസര്‍കോട്: സ്‌കൂള്‍ പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 200 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന അനുപാതത്തില്‍ നിയമനം നടത്തണമെന്നും ജോലിഭാരം ലഘൂകരിക്കണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളിലെ പി. രാഘവന്‍ നഗറില്‍ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. […]

കാസര്‍കോട്: സ്‌കൂള്‍ പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 200 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന അനുപാതത്തില്‍ നിയമനം നടത്തണമെന്നും ജോലിഭാരം ലഘൂകരിക്കണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളിലെ പി. രാഘവന്‍ നഗറില്‍ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുഷ്പ രക്തസാക്ഷി പ്രമേയവും ഷബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.പി കുമാരന്‍, നാരായണന്‍, ബി. ശോഭ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ. ലീല (പ്രമേയം), സതീശന്‍ (മിനിട്‌സ്) എന്നിവര്‍ കണ്‍വീനര്‍മാരായി സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ ടി.കെ രാജന്‍, ഒ.ബി ബിന്ദു, ജില്ലാ പ്രസിഡണ്ട് സാബു അബ്രഹാം, ജില്ലാ ട്രഷറര്‍ യു. തമ്പാന്‍, ഗിരികൃഷ്ണന്‍, വി.സി മാധവന്‍, കെ. ഭാസ്‌കരന്‍, പി.വി കുഞ്ഞമ്പു, പി.വി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ പി. മണിമോഹന്‍ സ്വാഗതം പറഞ്ഞു.
സ്‌കൂള്‍ പാചക തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡണ്ടായി വി.പി കുഞ്ഞികൃഷണനെയും ജനറല്‍ സെക്രട്ടറിയായി കെ.വി ദേവിയെയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എന്‍. ഇന്ദിരദേവിയാണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട്: എന്‍. സതീശന്‍, പി. പ്രകാശിനി, കെ. പുഷ്പ, കെ. അനില്‍, പി. ഉഷകുമാരി. സെക്രട്ടറി: ബി. ശോഭ, സി. രവീന്ദ്രന്‍, എം. ശൈലജ, എസ്. തങ്കമ്മ, പി.വി ചന്ദ്രികയമ്മ. 38 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it