സ്‌കൂള്‍ ബസ് ക്ലീനര്‍ കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഗല്‍പാടിയിലെ സനത് കുമാറാ(40)ണ് മരിച്ചത്. പുത്തിഗെ എ.ജെ.ബി.എസ് സ്‌കൂളിലെ ബസ് ക്ലീനറായിരുന്നു. പുത്തിഗെയിലെ ഭാര്യാവീട്ടിലായിരുന്നു താമസം. ഞായറാഴ്ച ഇവിടെ നിന്ന് അഗല്‍പാടിയിലെ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങിയ സനത് കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുവീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഇന്നലെ ഉച്ചയോടെ വീടിന് അല്‍പമകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരേതനായ സുബ്ബപുരുഷ-സുനന്ദ ദമ്പതികളുടെ […]

ബദിയടുക്ക: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഗല്‍പാടിയിലെ സനത് കുമാറാ(40)ണ് മരിച്ചത്. പുത്തിഗെ എ.ജെ.ബി.എസ് സ്‌കൂളിലെ ബസ് ക്ലീനറായിരുന്നു. പുത്തിഗെയിലെ ഭാര്യാവീട്ടിലായിരുന്നു താമസം. ഞായറാഴ്ച ഇവിടെ നിന്ന് അഗല്‍പാടിയിലെ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങിയ സനത് കുമാറിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുവീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഇന്നലെ ഉച്ചയോടെ വീടിന് അല്‍പമകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരേതനായ സുബ്ബപുരുഷ-സുനന്ദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ചേതന, ജയാനന്ദ. സഹോദരങ്ങള്‍: ജഗദീഷ്, ചന്ദ്രശേഖര.

Related Articles
Next Story
Share it