സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു

ബദിയടുക്ക: സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നെല്ലിക്കട്ട ഗുരുനഗറിലാണ് അപകടം. കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിലിടിച്ച ശേഷം ബസ് റോഡില്‍ നിന്നും തെന്നിമാറി ചെറിയ റോഡില്‍ കയറി നിന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സെപ്തംബര്‍ 25ന് മാന്യ പബ്ലിക് സ്‌കൂളിന്റെ മറ്റൊരു ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് നാല് […]

ബദിയടുക്ക: സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നെല്ലിക്കട്ട ഗുരുനഗറിലാണ് അപകടം. കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിലിടിച്ച ശേഷം ബസ് റോഡില്‍ നിന്നും തെന്നിമാറി ചെറിയ റോഡില്‍ കയറി നിന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സെപ്തംബര്‍ 25ന് മാന്യ പബ്ലിക് സ്‌കൂളിന്റെ മറ്റൊരു ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് നാല് സ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ നടുക്കവും വേദനയും നിലനില്‍ക്കെയാണ് ഇതേ സ്‌കൂളിന്റെ മറ്റൊരു ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.

Related Articles
Next Story
Share it