കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് പണ്ഡിതര്‍

കാഞ്ഞങ്ങാട്: നോമ്പ് അനുഷ്ടിച്ചവര്‍ കോവിഡ് വാക്സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കിടെ അത് ശരിയല്ലെന്ന വാദവുമായി മുസ്ലിം പണ്ഡിതന്മാര്‍ രംഗത്ത് വന്നു. വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്തമുസ്ലിം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പത്ര കുറിപ്പില്‍ പറഞ്ഞു. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം ദിനംപ്രതി […]

കാഞ്ഞങ്ങാട്: നോമ്പ് അനുഷ്ടിച്ചവര്‍ കോവിഡ് വാക്സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കിടെ അത് ശരിയല്ലെന്ന വാദവുമായി മുസ്ലിം പണ്ഡിതന്മാര്‍ രംഗത്ത് വന്നു. വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്തമുസ്ലിം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പത്ര കുറിപ്പില്‍ പറഞ്ഞു.
വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവരും പ്രതിരോധ വാക്സിന്‍ നിര്‍ബന്ധമായും എടുക്കണ്ടേതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടെ നോമ്പെടുത്ത് വാക്സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന സംശയം ദുരീകരിക്കാനാണ് മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയത്. നോമ്പ് മുറിയുമെന്ന തരത്തില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അത് ശരിയല്ലെന്ന് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയും പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

Related Articles
Next Story
Share it