പണ്ഡിതന്മാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണം-യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി

ചെങ്കള: പണ്ഡിതന്മാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി പറഞ്ഞു. എസ്‌വൈഎസ് ചെര്‍ക്കള മേഖലാ പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത ചര്‍ച്ചക്ക് സമസ്ത മുഷാവറ അംഗം മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, ജില്ലാ സെക്രട്ടറി പിവി അബ്ദുസ്സലാം മുസ്ലിയാര്‍ ആലംപാടി നേതൃത്വം നല്‍കി. മേഖലാ പ്രസിഡണ്ട് ഫോറിന്‍ മുഹമ്മദ് ആലൂര്‍ അധ്യക്ഷത വഹിച്ചു. ജീലാനി കാമ്പയിന്‍ ഉദ്ഘാടനം സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എംഎസ് തങ്ങള്‍ മദനി ഓലമുണ്ട നിര്‍വ്വഹിച്ചു. ജില്ലാ വര്‍ക്കിംഗ് […]

ചെങ്കള: പണ്ഡിതന്മാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി പറഞ്ഞു. എസ്‌വൈഎസ് ചെര്‍ക്കള മേഖലാ പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത ചര്‍ച്ചക്ക് സമസ്ത മുഷാവറ അംഗം മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, ജില്ലാ സെക്രട്ടറി പിവി അബ്ദുസ്സലാം മുസ്ലിയാര്‍ ആലംപാടി നേതൃത്വം നല്‍കി. മേഖലാ പ്രസിഡണ്ട് ഫോറിന്‍ മുഹമ്മദ് ആലൂര്‍ അധ്യക്ഷത വഹിച്ചു.
ജീലാനി കാമ്പയിന്‍ ഉദ്ഘാടനം സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എംഎസ് തങ്ങള്‍ മദനി ഓലമുണ്ട നിര്‍വ്വഹിച്ചു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, മേഖലാ നിരീക്ഷിക്കാന്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ലതീഫ് മൗലവി ചെര്‍ക്കള, കെ എം അബ്ദുല്ല ഹാജി, എം എം മുഹമ്മദ് കുഞ്ഞി ഹാജി സംബന്ധിച്ചു.

Related Articles
Next Story
Share it