രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി; ഒരുലക്ഷം രൂപ പിഴയും ചുമത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. സരിത ഒരു ലക്ഷം രൂപ പിഴയടക്കാന്‍ കോടതി വിധിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്താണ് സരിത ഹരജി നല്‍കിയിരുന്നത്. സരിത തന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. സരിത ഒരു ലക്ഷം രൂപ പിഴയടക്കാന്‍ കോടതി വിധിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്താണ് സരിത ഹരജി നല്‍കിയിരുന്നത്. സരിത തന്റെ നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. വയനാട് മണ്ഡലത്തില്‍ നിന്ന് 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ജയിച്ചത്.

SC throws out Saritha Nair’s plea against Rahul Gandhi’s election from Wayanad

Related Articles
Next Story
Share it