ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കയ്യില്‍ രാഖി കെട്ടിക്കൊടുത്താല്‍ ജാമ്യം നല്‍കാം; ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെല്‍ഹി: ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കയ്യില്‍ രാഖി കെട്ടിക്കൊടുത്താല്‍ ജാമ്യം നല്‍കമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഒമ്പത് വനിത അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഇരയെ പ്രതിയില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ് കോടതി വിധി പ്രതിയോട് ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനാണെന്നും, ഇത് ഇരയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 2020 ഏപ്രിലില്‍ നടന്ന […]

ന്യൂഡെല്‍ഹി: ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കയ്യില്‍ രാഖി കെട്ടിക്കൊടുത്താല്‍ ജാമ്യം നല്‍കമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഒമ്പത് വനിത അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

ഇരയെ പ്രതിയില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ് കോടതി വിധി പ്രതിയോട് ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനാണെന്നും, ഇത് ഇരയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

2020 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമ കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു നിബന്ധന.

ഇരയുടെ സഹോദരനായി നിന്ന് സംരക്ഷിക്കാനും 11,000 രൂപ നല്‍കാനും ഇരയുടെ കുട്ടിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങാന്‍ 5000 രൂപ നല്‍കാനും ഇന്‍ഡോര്‍ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.

Related Articles
Next Story
Share it