ചര്‍ച്ചകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ട്; ഡെല്‍ഹി വംശീയാക്രമവുമായി ബന്ധപ്പെട്ട് നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ഫെയ്‌സ്ബുക്കിനോട് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ഫെയ്‌സ്ബുക്കിലെ ചര്‍ച്ചകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഡെല്‍ഹി വംശീയാക്രമവുമായി ബന്ധപ്പെട്ട് നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഫെയ്‌സ്ബുക്കിനെ കുറ്റപ്പെടുത്തിയത്. ആവശ്യം തള്ളിയ സുപ്രീംകോടതി നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഫെയ്‌സ്ബുക്കിനോട് നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലെ ക്രമസമാധാനം, ക്രിമിനല്‍ പ്രൊസിക്യൂഷന്‍ എന്നീ മേഖലകളിലേക്ക് അതിക്രമിച്ചുകടക്കരുതെന്ന് സുപ്രീംകോടതി നിയമസഭാ സമിതിയെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയിലെ ആക്രമണങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കാരണമായെന്ന പരാതിയിലാണ് ആം ആദ്മി പാര്‍ട്ടി […]

ന്യൂഡെല്‍ഹി: ഫെയ്‌സ്ബുക്കിലെ ചര്‍ച്ചകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഡെല്‍ഹി വംശീയാക്രമവുമായി ബന്ധപ്പെട്ട് നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഫെയ്‌സ്ബുക്കിനെ കുറ്റപ്പെടുത്തിയത്. ആവശ്യം തള്ളിയ സുപ്രീംകോടതി നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഫെയ്‌സ്ബുക്കിനോട് നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാറിന് കീഴിലെ ക്രമസമാധാനം, ക്രിമിനല്‍ പ്രൊസിക്യൂഷന്‍ എന്നീ മേഖലകളിലേക്ക് അതിക്രമിച്ചുകടക്കരുതെന്ന് സുപ്രീംകോടതി നിയമസഭാ സമിതിയെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയിലെ ആക്രമണങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കാരണമായെന്ന പരാതിയിലാണ് ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ എം.എല്‍.എ അധ്യക്ഷനായ സമിതി ഫെയ്‌സ്ബുക്കിന് നോട്ടീസ് അയച്ചത്.

എന്നാല്‍ ഡെല്‍ഹി വംശീയാക്രമണം ഫെയ്‌സ്ബുക്കിനുള്ള പങ്ക് അന്വേഷിക്കാന്‍ നിയമസഭയുടെ സമാധാനത്തിനും സൗഹാര്‍ദത്തിനുമുള്ള സമിതി വിളിപ്പിച്ചത് ഭരണഘടനയുടെ 32ാം അനുഛേദത്തിന്റെ ലംഘനമാണെന്ന് ഫെയ്‌സ്ബുക്ക് വാദിച്ചു. എന്നാല്‍, ഡെല്‍ഹി വംശീയാക്രമണം അന്വേഷിക്കാന്‍ ഡെല്‍ഹി നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളി.

അതേസമയം ഫെയ്‌സ്ബുക്കിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സഭാസമിതിക്ക് പ്രൊസിക്യൂഷനുള്ള അധികാരമില്ലെന്നും അതിനാല്‍ ഹാജരാകുമ്പോള്‍ ഡെല്‍ഹി സര്‍ക്കാറിന്റെ അധികാര പരിധിയില്‍പ്പെടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Related Articles
Next Story
Share it