ടൂള്‍കിറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് രൂക്ഷവിമര്‍ശനം; ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അവഗണിച്ചാല്‍ മതിയെന്നും കോടതി

ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്തരം നിസാര ഹര്‍ജികള്‍ പരിഗണിക്കേണ്ട സമയമല്ലിതെന്നും ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഹര്‍ജി തളളിക്കൊണ്ട് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുളള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരന് ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അതിനെ അവഗണിക്കുക. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ജസ്റ്റിസ് […]

ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്തരം നിസാര ഹര്‍ജികള്‍ പരിഗണിക്കേണ്ട സമയമല്ലിതെന്നും ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഹര്‍ജി തളളിക്കൊണ്ട് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുളള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരന് ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അതിനെ അവഗണിക്കുക. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

കോവിഡിന്റെ 'ഇന്ത്യന്‍ വകഭേദം' എന്ന പ്രയോഗം പോലും പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ശശാങ്ക് ശങ്കര്‍ ഝാ പറഞ്ഞു. എന്നാല്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ക്കറിയാമോ എന്നും വിവിധ തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളെ നിയന്ത്രിക്കാന്‍ ഒരു കോടതിക്ക് കഴിയുമോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

Related Articles
Next Story
Share it