മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധചികിത്സക്ക് ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു; ആശ്വാസം പകരുന്ന വിധിയെന്ന് ഭാര്യ
ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിദ്ധിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആസ്പത്രിയിലേക്കോ മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഡല്‍ഹിയിലെ ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായത്. കിടക്ക ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യംകോടതി അംഗീകരിച്ചില്ല. യുപി സര്‍ക്കാര്‍ ഇടപെട്ട് കിടക്ക ലഭ്യമാക്കണം. സ്വാഭാവിക […]

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിദ്ധിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആസ്പത്രിയിലേക്കോ മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഡല്‍ഹിയിലെ ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായത്. കിടക്ക ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യംകോടതി അംഗീകരിച്ചില്ല. യുപി സര്‍ക്കാര്‍ ഇടപെട്ട് കിടക്ക ലഭ്യമാക്കണം. സ്വാഭാവിക ജാമ്യത്തിനായി കീഴ്‌കോടതിയെ സമീപിക്കാനും നിര്‍ദേശമുണ്ട്. ചികിത്സയ്ക്ക് ശേഷം കാപ്പനെ മഥുര ജയിലിലേക്ക് തിരികെ അയയ്ക്കണം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സുപ്രിംകോടതി തീര്‍പ്പാക്കി. വിധി ആശ്വാസം നല്‍കുന്നതെന്ന് കാപ്പന്റെ ഭാര്യ റൈഹാന പറഞ്ഞു. സിദ്ദിഖ് കാപ്പന്‍ കോവിഡ് നെഗറ്റീവായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഇന്നലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.