രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെ മുഴുവന്‍ സ്ഥലങ്ങളും അന്വേഷണ ഏജന്‍സികളുടെ ചോദ്യമുറികളിലും ലോക്കപ്പിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ചോദ്യമുറികളിലും ലോക്കപ്പിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്. എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും, പ്രധാന ഗേറ്റ്, ലോക്കപ്പുകള്‍, ഇടനാഴികള്‍, ലോബി, സ്വീകരണമുറികള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും സിസിടിവിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പഞ്ചാബിലെ കസ്റ്റഡി മര്‍ദ്ദന കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിര്‍ദ്ദേശം […]

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ചോദ്യമുറികളിലും ലോക്കപ്പിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്. എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും, പ്രധാന ഗേറ്റ്, ലോക്കപ്പുകള്‍, ഇടനാഴികള്‍, ലോബി, സ്വീകരണമുറികള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും സിസിടിവിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

പഞ്ചാബിലെ കസ്റ്റഡി മര്‍ദ്ദന കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന 21-ാം അനുച്ഛേദപ്രകാരമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018-ല്‍ ഉത്തരവിട്ടിട്ടും ഇതുവരെ പാലിക്കാത്തതില്‍ സുപ്രീം കോടതി അമര്‍ഷം രേഖപ്പെടുത്തി.

രാത്രി കാഴ്ചയും വ്യക്തമായി ഒപ്പിയെടുക്കാന്‍ സാധിക്കുന്ന ക്യാമറകളായിരിക്കണം സ്ഥാപിക്കേണ്ടത്. വീഡിയോ റെക്കോര്‍ഡുകള്‍ 18 മാസം വരെ സൂക്ഷിക്കണം. ശുചിമുറിയുടെ പുറത്ത് വരെ ഒരു ഭാഗവും സിസിടിവി പരിധിയില്‍ നിന്ന് പുറത്താവാത്ത വിധം സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് സ്റ്റേഷന്‍ കൂടാതെ, ദേശീയ അന്വേഷണ ഏജന്‍സികളുടെയും ചോദ്യം ചെയ്യുന്ന മുറിയില്‍ സിസിടിവി ക്യാമറകളും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതോടെ സിബിഐ, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നീ അന്വേഷണ ഏജന്‍സികള്‍ക്കും നിയമം ബാധകമാണ്. എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫീസുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുറ്റാരോപിതരെ ഇരുത്തുന്ന മുറികളില്‍ അടക്കം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

SC orders installation of CCTV cameras in all police stations across India

Related Articles
Next Story
Share it