ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സുപ്രീം കോടതി ഉത്തരവില്‍ സന്തോഷം; ഗുഢാലോചന നടന്നിരുന്നുവെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍. ചാരക്കേസിലെ ഗുഢാലോചനയുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താനാണ് സി.ബി.ഐക്ക് അനുമതി നല്‍കിയത്. കസില്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതല്‍ പറയുന്നതാണ്. ഇത് കെട്ടിച്ചമച്ച കേസാണിത്. ആരാണ് ഗുഢാലോചന നടത്തിയതെന്ന് കണ്ടെത്തണം. ഉത്തരവാദികള്‍ നിയമത്തിനു മുന്നില്‍ വരുമെന്നാണ് പ്രതീക്ഷ. കേസിനു പിന്നിലാരാണെന്ന് അറിയണം. എന്നാല്‍ കേസിനു പിന്നാലെ പോകാനില്ല. അന്വേഷണ സംഘം തന്നെ വിളിച്ച് ചോദിച്ചാല്‍ കാര്യങ്ങള്‍ പറയും. ഗൂഢാലോചന രാഷ്ട്രീയമാണോ […]

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍. ചാരക്കേസിലെ ഗുഢാലോചനയുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താനാണ് സി.ബി.ഐക്ക് അനുമതി നല്‍കിയത്.

കസില്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതല്‍ പറയുന്നതാണ്. ഇത് കെട്ടിച്ചമച്ച കേസാണിത്. ആരാണ് ഗുഢാലോചന നടത്തിയതെന്ന് കണ്ടെത്തണം. ഉത്തരവാദികള്‍ നിയമത്തിനു മുന്നില്‍ വരുമെന്നാണ് പ്രതീക്ഷ. കേസിനു പിന്നിലാരാണെന്ന് അറിയണം. എന്നാല്‍ കേസിനു പിന്നാലെ പോകാനില്ല. അന്വേഷണ സംഘം തന്നെ വിളിച്ച് ചോദിച്ചാല്‍ കാര്യങ്ങള്‍ പറയും. ഗൂഢാലോചന രാഷ്ട്രീയമാണോ അല്ലയോ എന്നറിയില്ല. രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് താന്‍ പറയുന്നില്ല. രാഷ്ട്രീയം എന്ന വാക്ക് അന്നു മുതല്‍ അതില്‍ തിരുകികയറ്റിയതാണ്. ഗുഢാലോചന ഉണ്ടെന്ന് മാത്രം അറിയാം. അതില്‍ ആരെയെങ്കിലും ഒരാളെ മാത്രം പേരെടുത്ത് പറയാനാവില്ല. അവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതം നേരിടണം. അദ്ദേഹം പറഞ്ഞു.

ഒരു കുറ്റം നടന്നിട്ടുണ്ട് അതില്‍ ഇരയാണ് താന്‍. എന്റെ പരാതിയിലാണ് നടപടി. ആഗ്രഹങ്ങള്‍ ഒരുപാടുണ്ട്. അതെല്ലാം നടക്കണമെന്നില്ലല്ലോ. ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാണാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് നമ്പി നാരായണന്‍ പ്രതികരിച്ചു.

Related Articles
Next Story
Share it