എസ്.ബി.ഐ മാനേജര്‍ വാഹനാപകടത്തില്‍ മരിച്ച കേസ്; കുടുംബത്തിന് 2 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട്: എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കുടുംബത്തിന് 2 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കുഡ്‌ലു രാംദാസ് നഗറിലെ ഗിരീഷ് കുമാര്‍ (46) മരണപ്പെട്ട കേസില്‍ കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ആണ് വിധി പ്രസ്താവിച്ചത്. ഗിരീഷ് കുമാറിന്റെ മാതാവ് ചന്ദ്രാവതി, ഭാര്യ അമ്പിളി, മകള്‍ അനഘ എന്നിവര്‍ക്ക് ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. ഒരു കോടി നാല്‍പ്പത്തൊന്ന് ലക്ഷത്തിലേറെ രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ഇതിന് പുറമെ […]

കാസര്‍കോട്: എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കുടുംബത്തിന് 2 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കുഡ്‌ലു രാംദാസ് നഗറിലെ ഗിരീഷ് കുമാര്‍ (46) മരണപ്പെട്ട കേസില്‍ കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ആണ് വിധി പ്രസ്താവിച്ചത്. ഗിരീഷ് കുമാറിന്റെ മാതാവ് ചന്ദ്രാവതി, ഭാര്യ അമ്പിളി, മകള്‍ അനഘ എന്നിവര്‍ക്ക് ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. ഒരു കോടി നാല്‍പ്പത്തൊന്ന് ലക്ഷത്തിലേറെ രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ഇതിന് പുറമെ കോടതി ചെലവും മറ്റ് വിധത്തിലുള്ള ചെലവുകളും കൂടി ഉള്‍പ്പെട്ടാല്‍ നഷ്ടപരിഹാരം രണ്ട് കോടിയോളമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ മാനേജറായിരുന്ന ഗിരീഷ് കുമാര്‍ 2019 സെപ്തംബര്‍ 2ന് ചെറുവത്തൂരിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഗിരീഷ് കുമാര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ എതിരെ വരികയായിരുന്ന ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരീഷ് കുമാറിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

Related Articles
Next Story
Share it