ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്നവര്‍ ശ്രദ്ധിക്കുക; പണം നഷ്ടപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി എസ്.ബി.ഐ; വീഡിയോ
മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാട് വര്‍ധിച്ചതോടെ ഇത്തരത്തില്‍ തട്ടിപ്പും വ്യാപകമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ രംഗത്തെത്തി. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ എസ്.ബി.ഐ ട്വിറ്ററില്‍ പങ്കുവെച്ചു. പണമടക്കുക എന്ന ലക്ഷ്യത്തിനല്ലാതെ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാതിരിക്കുക പ്രധാനമാണെന്ന് എസ് ബി ഐ അറിയിച്ചു. ക്യു ആര്‍ കോഡ് തട്ടിപ്പിനെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പണം അടക്കാനാണ് […]

മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാട് വര്‍ധിച്ചതോടെ ഇത്തരത്തില്‍ തട്ടിപ്പും വ്യാപകമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ രംഗത്തെത്തി. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ എസ്.ബി.ഐ ട്വിറ്ററില്‍ പങ്കുവെച്ചു.
പണമടക്കുക എന്ന ലക്ഷ്യത്തിനല്ലാതെ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാതിരിക്കുക പ്രധാനമാണെന്ന് എസ് ബി ഐ അറിയിച്ചു. ക്യു ആര്‍ കോഡ് തട്ടിപ്പിനെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പണം അടക്കാനാണ് ക്യു ആര്‍ കോഡ് ഉപയോഗിക്കുന്നതെന്നും അല്ലാതെ പണം സ്വീകരിക്കാന്‍ ഒരിക്കലും ക്യു ആര്‍ കോഡ് ഉപയോഗിക്കില്ലെന്നത് ഓര്‍ക്കണമെന്നും വീഡിയോയില്‍ പറയുന്നു.
ഉദാഹരണത്തിന് ഒരാള്‍ ഒരു വസ്തു വില്‍ക്കാന്‍ വെക്കുന്നു. മറ്റൊരാള്‍ ഓണ്‍ലൈനില്‍ അത് വാങ്ങാന്‍ വേണ്ടി ബന്ധപ്പെടുന്നു. തീരുമാനമായ വില അടയ്ക്കുന്നതിന് വാങ്ങാന്‍ തീരുമാനിച്ചയാള്‍ ഒരു ക്യു ആര്‍ കോഡ് വില്‍ക്കുന്ന ആള്‍ക്ക് അയക്കുന്നു. ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രമേ തനിക്ക് പണം അടക്കാന്‍ സാധിക്കൂ എന്നാണ് വാങ്ങുന്നയാള്‍ പറയുന്നത്. ഇതാണ് ക്യു ആര്‍ കോഡ് തട്ടിപ്പിന്റെ മര്‍മം. ഇത്തരത്തില്‍ ചെയ്യുന്നത് തട്ടിപ്പിന് കാരണമാകും. പണം സ്വീകരിക്കാന്‍ ഒരിക്കലും നമ്മള്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ലെന്നും പണം അടയ്ക്കുന്നവര്‍ മാത്രമാണ് ഇത് ചെയ്യേണ്ടതെന്നും എസ് ബി ഐ ഓര്‍മിപ്പിക്കുന്നു.
വീഡിയോ കാണാം:
You don’t receive money when you scan a QR code. All you get is a message that your bank account is debited for an ‘X’ amount. Do not scan #QRCodes shared by anyone unless the objective is to pay. Stay alert. #StaySafe. https://t.co/EXGQB7YFT9#QRCodes #InternetBanking
— State Bank of India (@TheOfficialSBI) April 27, 2021