സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് ഈ നാല് ആപ്ലികേഷനുകള്‍ ഉടന്‍ ഒഴിവാക്കണമെന്ന് എസ്.ബി.ഐ; ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു

മുംബൈ: സ്മാര്‍ട്‌ഫോണുകളില്‍ ചില ആപ്ലികേഷനുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍. ഇതേതുടര്‍ന്ന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നാല് ആപ്ലിക്കേഷനുകള്‍ ഉടനെ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമായി എസ് ബി ഐ രംഗത്തെത്തി. എനിഡെസ്‌ക്, ടീ വ്യൂവര്‍, ക്വിക്ക് സപ്പോര്‍ട്ട്, മിംഗിള്‍ വ്യൂ എന്നീ നാല് ആപ്പുകളാണ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകള്‍ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹൈ […]

മുംബൈ: സ്മാര്‍ട്‌ഫോണുകളില്‍ ചില ആപ്ലികേഷനുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍. ഇതേതുടര്‍ന്ന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നാല് ആപ്ലിക്കേഷനുകള്‍ ഉടനെ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമായി എസ് ബി ഐ രംഗത്തെത്തി. എനിഡെസ്‌ക്, ടീ വ്യൂവര്‍, ക്വിക്ക് സപ്പോര്‍ട്ട്, മിംഗിള്‍ വ്യൂ എന്നീ നാല് ആപ്പുകളാണ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെടുന്നത്.

ഈ ആപ്ലിക്കേഷനുകള്‍ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹൈ റിസ്‌ക്ക് ആണ് കാണിക്കുന്നത്. ഒരു പ്രമുഖ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്മാര്‍ട്ട് ഫോണുകളിലെ ഈ നാല് ആപ്ലിക്കേഷനുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.

സ്മാര്‍ട്ട് ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സുരക്ഷിതമല്ലാത്ത ആപ്ലികേഷനുകള്‍ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. ഇത്തരം ആപ്പുകള്‍ നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

Related Articles
Next Story
Share it