സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു

ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും ഒട്ടേറെ മത സാമൂഹിക സംഘടനകളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു. 65 വയസായിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയാണ്. ചൊവ്വാഴ്ച വൈകീട്ട് ദുബൈ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിം (എയിം) പ്രസിഡന്റ്, യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യരക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും ഒട്ടേറെ മത സാമൂഹിക സംഘടനകളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു. 65 വയസായിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയാണ്. ചൊവ്വാഴ്ച വൈകീട്ട് ദുബൈ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിം (എയിം) പ്രസിഡന്റ്, യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യരക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles
Next Story
Share it