സവാക്ക് ജില്ലാ ഭാരവാഹികള്‍

കാസര്‍കോട്: 60 വയസ് കഴിഞ്ഞ കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകുവാനുള്ള അവസരം ഒരിക്കല്‍കൂടി നല്‍കുക, ക്ഷേമനിധി പെന്‍ഷന് തുക 5000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് സ്റ്റേജ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്ക്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണ്ണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ വിനോദ്കുമാര്‍ അചുംബിത, അഡ്വ. പി.പി. വിജയന്‍, സംസ്ഥാന കമ്മിറ്റി അംഗം പയ്യന്നൂര്‍ വേണു […]

കാസര്‍കോട്: 60 വയസ് കഴിഞ്ഞ കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകുവാനുള്ള അവസരം ഒരിക്കല്‍കൂടി നല്‍കുക, ക്ഷേമനിധി പെന്‍ഷന് തുക 5000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് സ്റ്റേജ് ആര്‍ട്ടിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്ക്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണ്ണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ വിനോദ്കുമാര്‍ അചുംബിത, അഡ്വ. പി.പി. വിജയന്‍, സംസ്ഥാന കമ്മിറ്റി അംഗം പയ്യന്നൂര്‍ വേണു സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഉമേശ് എം. സാലിയാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉമേഷ് എം. സാലിയാന്‍ പ്രസിഡണ്ടും സണ്ണി അഗസ്റ്റിന്‍ സെക്രട്ടറിയുമായി 38 അംഗ പുതിയ കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികള്‍: ഭാരതി ബാബു, ദിവാകര പി., അപ്പകുഞ്ഞി മണിയാണി (വൈസ് പ്രസി.), കെ. രവീന്ദ്രന്‍ നായര്‍, നരേന്ദ്ര, ജ്യോതിലക്ഷ്മി (ജോ. സെക്ര.), ചന്ദ്രഹാസ കൈയ്യാര്‍ (ട്രഷ.).

Related Articles
Next Story
Share it