കാസര്‍കോട് നഗരസഭയില്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത് സവിത ടീച്ചര്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത് കുമാറിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി. മുതിര്‍ന്ന അംഗം വിദ്യാനഗര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച എന്‍.ഡി.എ.യിലെ സവിതടീച്ചറാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. സംസ്‌കൃതത്തിലാണ് ഇവര്‍ പ്രതിജ്ഞ ചൊല്ലിയത്. തുടര്‍ന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി. അടുക്കത്ത്ബയല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ലീഗിലെ ഷംസീദ ഫിറോസ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മറ്റു അംഗങ്ങള്‍ മലയാളത്തിലും. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് പി.രമേശ് ഉള്‍പ്പെടെ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത് കുമാറിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി. മുതിര്‍ന്ന അംഗം വിദ്യാനഗര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച എന്‍.ഡി.എ.യിലെ സവിതടീച്ചറാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. സംസ്‌കൃതത്തിലാണ് ഇവര്‍ പ്രതിജ്ഞ ചൊല്ലിയത്. തുടര്‍ന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി. അടുക്കത്ത്ബയല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ലീഗിലെ ഷംസീദ ഫിറോസ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മറ്റു അംഗങ്ങള്‍ മലയാളത്തിലും. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് പി.രമേശ് ഉള്‍പ്പെടെ നാലുപേര്‍ മലയാളത്തിലും മറ്റു അംഗങ്ങള്‍ കന്നഡയിലും പ്രതിജ്ഞ ചൊല്ലി. 10.15ഓടെയാണ് ചടങ്ങ് ആംഭിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷികളായി.

Related Articles
Next Story
Share it