മണിപ്പൂരിനെ രക്ഷിക്കുക: എല്‍.ഡി.എഫ് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കാസര്‍കോട്: രാഷ്ടീയ നേട്ടം കൈവരിക്കാന്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയ ബി.ജെ.പി-സംഘ പരിവാര്‍ നയങ്ങളാണ് മണിപ്പൂരിനെ കലാപ ഭൂമിയാക്കാക്കിയതെന്ന് എല്‍.ഡി.എഫ് അസംബ്ലി മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദാവാക്യവുമായി തൃക്കരിപ്പൂര്‍ ടൗണ്‍, ഒടയംചാല്‍, ഉദുമ, ചെര്‍ക്കള, കുമ്പള എന്നീ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ നിരവധി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.ഉദുമ മണ്ഡലത്തിലെ പാലക്കുന്നില്‍ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി. കൃഷ്ണന്‍ […]

കാസര്‍കോട്: രാഷ്ടീയ നേട്ടം കൈവരിക്കാന്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയ ബി.ജെ.പി-സംഘ പരിവാര്‍ നയങ്ങളാണ് മണിപ്പൂരിനെ കലാപ ഭൂമിയാക്കാക്കിയതെന്ന് എല്‍.ഡി.എഫ് അസംബ്ലി മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദാവാക്യവുമായി തൃക്കരിപ്പൂര്‍ ടൗണ്‍, ഒടയംചാല്‍, ഉദുമ, ചെര്‍ക്കള, കുമ്പള എന്നീ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ നിരവധി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഉദുമ മണ്ഡലത്തിലെ പാലക്കുന്നില്‍ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് കരിം ചന്തേര, ഐ.എന്‍.എല്‍. സംസ്ഥാന കമ്മിറ്റി അംഗം എം.എ ലത്തീഫ്, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സണ്ണി അരമന, ഇ. പത്മാവതി പ്രസംഗിച്ചു. തൃക്കരിപ്പൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ജെ.ഡി ജില്ലാ സെക്രട്ടറി വി.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാല്‍ എം.എല്‍.എ, സി.പി. ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, എന്‍.സി.പി. ജില്ലാ സെകട്ടറി സി. ബാലന്‍, പി.കെ. വിജയന്‍ (കോണ്‍ഗ്രസ്. എസ്) ബഷീര്‍ (ഐ. എന്‍.എല്‍), രതീഷ് പുതിയയില്‍ (ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ) പ്രസംഗിച്ചു. ഇ. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
ചെര്‍ക്കളയില്‍ ഐ.എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കുര്‍ ഉദ്ഘാടനം ചെയ്തു. സിജി മാത്യു അധ്യക്ഷത വഹിച്ചു. മുന്‍ എം.പി. പി. കരുണാകരന്‍, അഡ്വ.സുരേഷ് ബാബു (സി.പി.ഐ), അഡ്വ. അസൈനാര്‍ (എന്‍.സി.പി), ഹമീദ് ചേരങ്കൈ (എല്‍.ജെ.ഡി.), കെ.എം ചാക്കോ (കേരള കോണ്‍ഗ്രസ്-എം), ഉമ്മര്‍ പാലടുക്ക (ജെ.ഡി എസ്), കെ.എ. മുഹമ്മദ് ഹനീഫ, ടി.എം.എ കരീം, അസീസ് കടപ്പുറം പ്രസംഗിച്ചു. എം. അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ഒടയംചാലില്‍ സി.പി.ഐ അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു . സി.പി..എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. പ്രഭാകരന്‍, എന്‍.സി.പി. ജില്ലാ വൈസ് പ്രസിഡണ്ട് ദേവദാസ്, ജെ.ഡി.എസ് ജില്ലാ പ്രസിഡണ്ട് പി.പി. രാജു, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ കെ.വി. കൃഷ്ണന്‍, കേരളാ കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡണ്ട് പി.ടി. നന്ദകുമാര്‍, കോണ്‍ഗ്രസ് -എസ് ജില്ലാ വൈസ് പ്രസിഡണ്ട് ലക്ഷ്മണ ഭട്ട്, ഐ.എന്‍.എല്‍ സംസ്ഥാന സെക്ടറിയേറ്റ് അംഗം ഇബ്രാഹിം, ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുമ്പളയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ. അഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. കെ.എ. ഖാദര്‍, സുബൈര്‍ പടുപ്പ്, ഹരീഷ് ഷെട്ടി, സി.എ. സുബൈര്‍, രാഘവ ചേരാല്‍ പ്രസംഗിച്ചു. ബി.വി. രാജന്‍ സ്വാഗതം പറഞ്ഞു.