ആദരവും കലാവിരുന്നുമായി സവാക് രജതജൂബിലി ആഘോഷം

കാസര്‍കോട്: സവാക് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രജതജൂബിലി ആഘോഷം കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഉമേഷ് എം. സാലിയാന്‍ അധ്യക്ഷത വഹിച്ചു. സവാക് സംസ്ഥാന പ്രസിഡണ്ട് ജി.കെ. പിള്ള തെക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. സുദര്‍ശനന്‍ വര്‍ണ്ണത്തിന് കലാശ്രേഷ്ട പുരസ്‌കാരവും വിനോദ് അചുംബിതയ്ക്ക് നാട്യശ്രീ പുരസ്‌കാരവും നല്‍കി ആദരിച്ചു. മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ ടി.വി. ഗംഗാധരന്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ടും നാടക നടിയുമായ ജീന്‍ ലെവിനോ മൊന്തേരോ, കാസര്‍കോട്ടെ […]

കാസര്‍കോട്: സവാക് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രജതജൂബിലി ആഘോഷം കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഉമേഷ് എം. സാലിയാന്‍ അധ്യക്ഷത വഹിച്ചു. സവാക് സംസ്ഥാന പ്രസിഡണ്ട് ജി.കെ. പിള്ള തെക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. സുദര്‍ശനന്‍ വര്‍ണ്ണത്തിന് കലാശ്രേഷ്ട പുരസ്‌കാരവും വിനോദ് അചുംബിതയ്ക്ക് നാട്യശ്രീ പുരസ്‌കാരവും നല്‍കി ആദരിച്ചു. മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ ടി.വി. ഗംഗാധരന്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ടും നാടക നടിയുമായ ജീന്‍ ലെവിനോ മൊന്തേരോ, കാസര്‍കോട്ടെ പ്രമുഖ നാടകപ്രവര്‍ത്തകന്‍ വേണു കാസര്‍കോട്, സണ്ണി അഗസ്റ്റിന്‍, ഈ വര്‍ഷത്തെ ഫോക്‌ലോര്‍ അക്കാദമി ജേതാവായ രമേഷ് ഷെട്ടി ബായാര്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കാസര്‍കോട്ടെ പ്രമുഖരായ 25 ഓളം കലാകാരന്മാര്‍ക്ക് രജത ജൂബിലി അവാര്‍ഡ് നല്‍കി. യക്ഷഗാനം, നൃത്തനൃത്ത്യങ്ങള്‍, ഉമേഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ മ്യൂസിക് ബാന്റ്, ഗാനമേള, ശാരദാ സ്‌കൂള്‍ കുട്ടികളുടെ നൃത്തനൃത്ത്യങ്ങള്‍, സവാക് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
രാത്രി പത്തു മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന കോടതി ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രമേയം വഴി സമ്മേളനം ആവശ്യപ്പെട്ടു. പി.പി. വിജയന്‍, പി.ടി. സുബൈര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.എം. ഗംഗാധരന്‍ സ്വാഗതവും ചന്ദ്രഹാസ കയ്യാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it