റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ; ലോകം ഉറ്റുനോക്കി 'ദി ലൈന്‍' ഹൈപ്പര്‍ കണക്ടഡ് നഗരം

റിയാദ്: റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് കാര്‍ബന്‍ രഹിത നഗരം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'ദി ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 10 ലക്ഷം ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകും. എന്നാല്‍ കാറുകളോ തെരുവുകളോ ഇല്ലാത്തതായിരിക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഒരു പരമ്പരാഗത നഗരമെന്ന സങ്കല്പത്തെ ഭാവിയിലേയ്ക്ക് മാറ്റേണ്ട ആവശ്യകതയാണ് 'ഭാവി കമ്മ്യൂണിറ്റികളുടെ ഹൈപ്പര്‍-കണക്റ്റഡ്' നഗരത്തിന്റെ ലക്ഷ്യം. 170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നഗരം തീര്‍ത്തും പ്രകൃതിദത്ത […]

റിയാദ്: റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് കാര്‍ബന്‍ രഹിത നഗരം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'ദി ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 10 ലക്ഷം ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകും. എന്നാല്‍ കാറുകളോ തെരുവുകളോ ഇല്ലാത്തതായിരിക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഒരു പരമ്പരാഗത നഗരമെന്ന സങ്കല്പത്തെ ഭാവിയിലേയ്ക്ക് മാറ്റേണ്ട ആവശ്യകതയാണ് 'ഭാവി കമ്മ്യൂണിറ്റികളുടെ ഹൈപ്പര്‍-കണക്റ്റഡ്' നഗരത്തിന്റെ ലക്ഷ്യം. 170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നഗരം തീര്‍ത്തും പ്രകൃതിദത്ത ചുറ്റുപാടിലാണ് നിര്‍മ്മിക്കപ്പെടുക. വര്‍ദ്ധിച്ചുവരുന്ന കാര്‍ബന്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍, സമുദ്രനിരപ്പ് എന്നിവ കാരണം 2050 ഓടെ ഒരു ബില്യണ്‍ ആളുകള്‍ക്ക് വാസസ്ഥലം മാറ്റേണ്ടിവരും. 90 ശതമാനം ആളുകളും മലിനമായ വായു ശ്വസിക്കുകയാണെന്നും ദി ലൈന്‍ വരുന്നതോടെ ഇതിന് മാറ്റം വരുത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിനായി നാം എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? മലിനീകരണം കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ മരിക്കുന്നത് എന്തുകൊണ്ട്? ട്രാഫിക് അപകടങ്ങള്‍ കാരണം പ്രതിവര്‍ഷം 10 ലക്ഷം ആളുകളെ നമുക്ക് നഷ്ടപ്പെടുന്നത് എന്തുകൊണ്ട്? നമ്മുടെ ജീവിതത്തിലെ വര്‍ഷങ്ങള്‍ പാഴാക്കുന്നത് നാം എന്തിന് സ്വീകരിക്കണം?' അദ്ദേഹം ചോദിച്ചു.

ചരിത്രത്തിലുടനീളം നഗരങ്ങള്‍ നിര്‍മിച്ചത് പൗരന്മാരെ സംരക്ഷിക്കാനായിരുന്നു. വ്യാവസായിക വിപ്ലവത്തിന് ശേഷം നഗരങ്ങള്‍ മനുഷ്യന് മീതെ യന്ത്രങ്ങള്‍ക്കും ഫാക്ടറികള്‍ക്കും കാറുകള്‍കും പ്രാമുഖ്യം നല്‍കി. ലോകത്തെ ഏറ്റവും വികസിച്ച നഗരങ്ങള്‍പോലും അവിടെയുള്ള ജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താന്‍ പോന്നതായില്ല.- ദ് ലൈന്‍ പദ്ധതിയുടെ പ്രഖ്യാപനത്തില്‍ കിരീടാവകാശി പറഞ്ഞു.

സൗദി സര്‍ക്കാരും പിഐഎഫും പ്രാദേശിക, ആഗോള നിക്ഷേപകരും 10 വര്‍ഷത്തിനിടെ നിയോമിന് നല്‍കിയ 500 ബില്യണ്‍ ഡോളറിന്റെ പിന്തുണയില്‍ നിന്നായിരിക്കും പണം കണ്ടെത്തുക.

Related Articles
Next Story
Share it