ഇത്തവണ ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഇത്തവണ ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിന്‍ സ്വീകര്‍ച്ചവര്‍ക്ക് മാത്രമായിരുക്കും ഹജ്ജിനുള്ള അനുമതി. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വിദേശ ഹാജിമാര്‍ക്കും ഇത് നിര്‍ബന്ധമായേക്കുമെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഈ വര്‍ഷം വിദേശ ഹാജിമാര്‍ എത്തുന്നതിനെ കുറിച്ച് മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹജ്ജ് ക്രമീകരണ കമ്മിറ്റി യോഗത്തില്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റി ഡയറക്ടര്‍ […]

മക്ക: ഇത്തവണ ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിന്‍ സ്വീകര്‍ച്ചവര്‍ക്ക് മാത്രമായിരുക്കും ഹജ്ജിനുള്ള അനുമതി. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

വിദേശ ഹാജിമാര്‍ക്കും ഇത് നിര്‍ബന്ധമായേക്കുമെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഈ വര്‍ഷം വിദേശ ഹാജിമാര്‍ എത്തുന്നതിനെ കുറിച്ച് മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹജ്ജ് ക്രമീകരണ കമ്മിറ്റി യോഗത്തില്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റി ഡയറക്ടര്‍ ജനറല്‍, ഹജ്ജ്, ഉംറ ക്രമീകരണ സെക്രട്ടറി കൂടിയായ അസീരിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ മന്ത്രാലയ പ്രവര്‍ത്തകരില്‍ നിന്നും ഹജ്ജ് സേവനത്തിന് താല്‍പര്യമുള്ളവരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇത്തരക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it