സൗദി കെ.എം.സി.സി ജില്ലാ കമ്മിറ്റി പി.എ ഇബ്രാഹിം ഹാജി അനുസ്മരണവും പെന്‍ഷന്‍ വിതരണവും നടത്തി

കാസര്‍കോട്: സൗദി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എ ഇബ്രാഹിം ഹാജി അനുസ്മരണവും പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ കഴിയുന്നവര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കുന്ന പെന്‍ഷന്‍ പദ്ധതിയുടെ വിതരണവും നടത്തി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഹെല്‍പ് ഡസ്‌കിലേക്കുള്ള കളര്‍ പ്രിന്റര്‍ ചടങ്ങില്‍ കൈമാറി. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അന്‍വര്‍ ചേരങ്കെ […]

കാസര്‍കോട്: സൗദി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എ ഇബ്രാഹിം ഹാജി അനുസ്മരണവും പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ കഴിയുന്നവര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കുന്ന പെന്‍ഷന്‍ പദ്ധതിയുടെ വിതരണവും നടത്തി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഹെല്‍പ് ഡസ്‌കിലേക്കുള്ള കളര്‍ പ്രിന്റര്‍ ചടങ്ങില്‍ കൈമാറി.
കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അന്‍വര്‍ ചേരങ്കെ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല പെന്‍ഷന്‍ വിതരണവും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.
മുസ ബി. ചെര്‍ക്കള, എ.എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, മുത്തലിബ് പാറക്കെട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി.എ, കെ.എം ബഷീര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, അഹമ്മദ് മുനമ്പം, ഷാഫി സെഞ്ച്വറി, ശംസു പെരുമ്പട്ട, ഹമീദ് തോട്ട, ടി.വി.പി. ഖാലിദ്, മഷൂദ് ഖാസിലേന്‍, ജലീല്‍ ചെര്‍ക്കള, മുഹമ്മദ് മഞ്ചേശ്വരം, ഹാരിസ് മൊഗ്രാല്‍, യൂസുഫ് ഹാജി പടന്ന, സക്കീര്‍ ചേരങ്കൈ, നംഷീര്‍ എടനീര്‍, അഷറഫ് പള്ളം, നാസര്‍ ചുക്ക്, ഹാരിഫ് തങ്ങള്‍, അബ്ബാസ് ചൂരി, മൊയ്തുബേര്‍ക്ക പ്രസംഗിച്ചു.

Related Articles
Next Story
Share it