സൗദിയില്‍ വിമാനത്തവളത്തിലേക്ക് വീണ്ടു ഹൂതി വ്യോമാക്രമണം

റിയാദ്: സൗദിയില്‍ വിമാനത്തവളത്തിലേക്ക് വീണ്ടു ഹൂതി വ്യോമാക്രമണം. സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടക വസ്തു നിറച്ച വിമാനം വന്നുപതിച്ചത്. കഴിഞ്ഞ ബുധനാഴ്ചയും ശനിയാഴ്ചയും സമാനമായ ആക്രമണം അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സഖ്യസേന ആരോപിച്ചു. ശനിയാഴ്ച ഇറാന്‍ പിന്തുണയോടെയായിരുന്നു ഹൂദികളുടെ ആക്രമണം. ബുധനാഴ്ച അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന […]

റിയാദ്: സൗദിയില്‍ വിമാനത്തവളത്തിലേക്ക് വീണ്ടു ഹൂതി വ്യോമാക്രമണം. സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടക വസ്തു നിറച്ച വിമാനം വന്നുപതിച്ചത്. കഴിഞ്ഞ ബുധനാഴ്ചയും ശനിയാഴ്ചയും സമാനമായ ആക്രമണം അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സഖ്യസേന ആരോപിച്ചു.

ശനിയാഴ്ച ഇറാന്‍ പിന്തുണയോടെയായിരുന്നു ഹൂദികളുടെ ആക്രമണം. ബുധനാഴ്ച അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപ്പിടിച്ചു. വളരെ വേഗം തീയണക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

ഹൂതി ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍. രക്ഷാസമിതി ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സൗദി യു.എന്‍. രക്ഷാസമിതിക്ക് കത്ത് അയച്ചിട്ടുണ്ട്.

Related Articles
Next Story
Share it