ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശന വിസ കാലാവധി ജൂലൈ 31 വരെ നീട്ടാനൊരുങ്ങി സൗദി അറേബ്യ

ജിദ്ദ: ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശന വിസ കാലാവധി ജൂലൈ 31 വരെ നീട്ടാനൊരുങ്ങി സഊദി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ പുതുക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ രണ്ട് വരെ പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് […]

ജിദ്ദ: ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശന വിസ കാലാവധി ജൂലൈ 31 വരെ നീട്ടാനൊരുങ്ങി സഊദി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ പുതുക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

നേരത്തെ ജൂണ്‍ രണ്ട് വരെ പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് കാലാവധി ജൂലൈ അവസാനം വരെ നീട്ടുന്നത്. ഇഖാമയും വിസകളും പുതുക്കാനാവശ്യമായ ചെലവുകള്‍ ധനകാര്യ മന്ത്രാലയം വഹിക്കും.

Related Articles
Next Story
Share it