സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയോമില്‍ വെച്ചായിരുന്നു രാജാവ് ആദ്യ കുത്തിവെപ്പെടുത്തത്. സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങളും മന്ത്രിമാരുമെല്ലാം നേരത്തെ ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി രണ്ടാമത് ഡോസ് സ്വീകരിക്കുകയും ആരോഗ്യ പാസ്പോര്‍ട്ട് കരസ്ഥമാക്കുകയും ചെയ്തിരുന്നു. രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. കോവിഡിന്റെ ആരംഭം മുതല്‍ ഇതുവരെ സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യപരമായ കാര്യങ്ങളില്‍ എല്ലാ പിന്തുണയും […]

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയോമില്‍ വെച്ചായിരുന്നു രാജാവ് ആദ്യ കുത്തിവെപ്പെടുത്തത്. സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് പ്രമുഖ രാജകുടുംബാംഗങ്ങളും മന്ത്രിമാരുമെല്ലാം നേരത്തെ ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി രണ്ടാമത് ഡോസ് സ്വീകരിക്കുകയും ആരോഗ്യ പാസ്പോര്‍ട്ട് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. കോവിഡിന്റെ ആരംഭം മുതല്‍ ഇതുവരെ സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യപരമായ കാര്യങ്ങളില്‍ എല്ലാ പിന്തുണയും നല്‍കിയ സല്‍മാന്‍ രാജാവിന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീക് അല്‍ റബീഅ് നന്ദി അറിയിച്ചു. വാക്‌സിനേഷനുള്ള രജിസ്ട്രഷന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it