തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി

റിയാദ്: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്ക് നേരിടേണ്ടിവരും. നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എന്‍ട്രി, ഇഖാമ, തൊഴില്‍ കരാര്‍ കാലാവധി തീര്‍ന്നിരിക്കുകയാണ്. കോവിഡ് മൂലം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുള്ളതിനാല്‍ സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ […]

റിയാദ്: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്ക് നേരിടേണ്ടിവരും.

നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എന്‍ട്രി, ഇഖാമ, തൊഴില്‍ കരാര്‍ കാലാവധി തീര്‍ന്നിരിക്കുകയാണ്. കോവിഡ് മൂലം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുള്ളതിനാല്‍ സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുമില്ല. ഇവരുടെ തൊഴില്‍കരാര്‍ കാലാവധി അവസാനിച്ചാല്‍ റീ എന്‍ട്രി വീസ ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് തൊഴില്‍ കരാര്‍ പരിഷ്‌കരണമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ നവംബര്‍ നാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മാര്‍ച്ച് 14 ഞായറാഴ്ച മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it