റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്ക്

റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളികളിലെ ഉദ്യോഗസ്ഥര്‍ ആയാല്‍ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികള്‍ക്കകത്ത് വെച്ച് സ്വീകരിക്കരുതെന്നും പള്ളികളിലെ പൊതു ഇഫ്ത്വാര്‍, അത്താഴം തുടങ്ങിയവ അനുവദിക്കുകയില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പെരുന്നാളില്‍ തിരക്കുകകള്‍ കുറക്കുന്നതിനായി രാജ്യത്തെ ചെറുപള്ളികളും വെള്ളിയാഴ്ച ജുമുഅ നടക്കുന്ന മസ്ജിദുകളും തുറക്കാനും നിര്‍ദേശമുണ്ട്. തറാവീഹ് സംബന്ധമായും മറ്റുമുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളികളിലെ ഉദ്യോഗസ്ഥര്‍ ആയാല്‍ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികള്‍ക്കകത്ത് വെച്ച് സ്വീകരിക്കരുതെന്നും പള്ളികളിലെ പൊതു ഇഫ്ത്വാര്‍, അത്താഴം തുടങ്ങിയവ അനുവദിക്കുകയില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

പെരുന്നാളില്‍ തിരക്കുകകള്‍ കുറക്കുന്നതിനായി രാജ്യത്തെ ചെറുപള്ളികളും വെള്ളിയാഴ്ച ജുമുഅ നടക്കുന്ന മസ്ജിദുകളും തുറക്കാനും നിര്‍ദേശമുണ്ട്. തറാവീഹ് സംബന്ധമായും മറ്റുമുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles
Next Story
Share it