ഖത്തറിലെ സൗദി എംബസി വീണ്ടും തുറക്കുന്നു; തീരുമാനം മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ഉപരോധം അവസാനിച്ച സാഹചര്യത്തില്‍

ദോഹ: ഖത്തറിലെ സൗദി എംബസി വീണ്ടും തുറക്കുന്നു. 2017 മുതല്‍ ഖത്തറിന് മേല്‍ ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം. ദിവസങ്ങള്‍ക്കകം എംബസി തുറക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ജനുവരി 14 മുതല്‍ ഇരുരാജ്യങ്ങളും വ്യോമാതിര്‍ത്തിയും കര, കടല്‍ അതിര്‍ത്തികളും തുറക്കുകയും വാണിജ്യ വിമാന സര്‍വിസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അംബാസറെ ഖത്തറിലേക്ക് അയക്കാനൊരുങ്ങുന്നത്.

ദോഹ: ഖത്തറിലെ സൗദി എംബസി വീണ്ടും തുറക്കുന്നു. 2017 മുതല്‍ ഖത്തറിന് മേല്‍ ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം. ദിവസങ്ങള്‍ക്കകം എംബസി തുറക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു.

ജനുവരി 14 മുതല്‍ ഇരുരാജ്യങ്ങളും വ്യോമാതിര്‍ത്തിയും കര, കടല്‍ അതിര്‍ത്തികളും തുറക്കുകയും വാണിജ്യ വിമാന സര്‍വിസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അംബാസറെ ഖത്തറിലേക്ക് അയക്കാനൊരുങ്ങുന്നത്.

Related Articles
Next Story
Share it