ഇന്ത്യയ്ക്ക് ജീവശ്വാസവുമായി വീണ്ടും സൗദി അറേബ്യ; 160 ടണ്‍ ദ്രാവക ഓക്‌സിജന്‍ കൂടി ഇന്ത്യയിലേക്കയക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി

ദമ്മാം: കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് ജീവശ്വാസവുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയിലേക്ക് 160 ടണ്‍ ദ്രാവക ഓക്‌സിജന്‍ കൂടി അയക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കോവിഡ് രോഗികള്‍ മരണമടയുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സൗദിയുടെ സഹായ ഹസ്തം. കഴിഞ്ഞമാസം അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ച് സൗദിയില്‍ നിന്നും 80 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജന്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്നു. ഇന്ത്യയിലേക്ക് അയക്കാനുള്ള ഓക്‌സിജന്റെ ഉല്‍പാദനം ദമ്മാമിലെ ഫാക്ടറിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അല്‍ അറബിയ […]

ദമ്മാം: കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് ജീവശ്വാസവുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയിലേക്ക് 160 ടണ്‍ ദ്രാവക ഓക്‌സിജന്‍ കൂടി അയക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കോവിഡ് രോഗികള്‍ മരണമടയുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സൗദിയുടെ സഹായ ഹസ്തം.

കഴിഞ്ഞമാസം അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ച് സൗദിയില്‍ നിന്നും 80 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജന്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്നു. ഇന്ത്യയിലേക്ക് അയക്കാനുള്ള ഓക്‌സിജന്റെ ഉല്‍പാദനം ദമ്മാമിലെ ഫാക്ടറിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles
Next Story
Share it