സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തതായി കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. യെമനില്‍ നിന്നും ഇറാന്‍ പിന്തുണയോടെയാണ് ഹൂതികള്‍ ഡ്രോണ് അയച്ചത്. ഐഇഡി ഉപയോഗിച്ചുള്ള ഭീകരാക്രമണ പദ്ധതിയാണ് സഖ്യസേന തകര്‍ത്തത്. അബഹ വിമാനത്താവളം ലക്ഷ്യമാക്കി ബുധനാഴ്ചയും ഹൂതികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു […]

റിയാദ്: സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തതായി കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

യെമനില്‍ നിന്നും ഇറാന്‍ പിന്തുണയോടെയാണ് ഹൂതികള്‍ ഡ്രോണ് അയച്ചത്. ഐഇഡി ഉപയോഗിച്ചുള്ള ഭീകരാക്രമണ പദ്ധതിയാണ് സഖ്യസേന തകര്‍ത്തത്. അബഹ വിമാനത്താവളം ലക്ഷ്യമാക്കി ബുധനാഴ്ചയും ഹൂതികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവാക്കാനായത്.

Related Articles
Next Story
Share it