ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും എല്ലാം ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാക്കി സൗദി; ഇനി സ്മാര്‍ട് ഫോണില്‍ സൂക്ഷിച്ചാല്‍ മതിയാകും

റിയാദ്: ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും എല്ലാം ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാക്കി സൗദി. രാജ്യത്ത് വിദേശികള്‍ക്കുള്ള താമസരേഖയായ ഇഖാമയും സ്വദേശി പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രേഷന്‍ കാര്‍ഡും (ഇസ്തിമാറ) ഡിജിറ്റല്‍ ഐ.ഡി രൂപത്തിലാക്കി ഇനി സ്്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കാം. സൗദി പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിഭാഗത്തിന്റെ ഓണ്‍ലൈന്‍ സര്‍വിസ് പോര്‍ട്ടലായ 'അബ്ഷിറി'ന്റെ മൊബൈല്‍ ആപ്പിലാണ് ഡിജിറ്റല്‍ ഐ.ഡി ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'അബ്ഷീര്‍ ഇന്‍ഡിവ്യൂജല്‍' എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയ്ഡ്, […]

റിയാദ്: ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും എല്ലാം ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാക്കി സൗദി. രാജ്യത്ത് വിദേശികള്‍ക്കുള്ള താമസരേഖയായ ഇഖാമയും സ്വദേശി പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രേഷന്‍ കാര്‍ഡും (ഇസ്തിമാറ) ഡിജിറ്റല്‍ ഐ.ഡി രൂപത്തിലാക്കി ഇനി സ്്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കാം. സൗദി പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിഭാഗത്തിന്റെ ഓണ്‍ലൈന്‍ സര്‍വിസ് പോര്‍ട്ടലായ 'അബ്ഷിറി'ന്റെ മൊബൈല്‍ ആപ്പിലാണ് ഡിജിറ്റല്‍ ഐ.ഡി ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'അബ്ഷീര്‍ ഇന്‍ഡിവ്യൂജല്‍' എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ആപ് തുറക്കുമ്പോള്‍ കാണുന്ന 'മൈ -സര്‍വിസ് ഒപ്ഷനില്‍ പേരും പ്രൊഫൈല്‍ ചിത്രവും വരുന്നതിന് താഴെ ഡിജിറ്റല്‍ ഐഡി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ബാര്‍കോഡ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കാര്‍ഡ് സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്ത് മൊബൈലില്‍ തന്നെ സൂക്ഷിക്കാം. പൊലീസ് പരിശോധനയിലും ബാങ്ക് ഉള്‍പ്പടെ മറ്റ് എല്ലാ ഇടപാടുകളിലും ഇനി ഡിജിറ്റല്‍ ഇഖാമ കാണിച്ചു കൊടുത്താല്‍ മതിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി ബന്ദര്‍ അല്‍മുശാരി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 'മൈദാന്‍' എന്ന ആപ് വഴി ക്യൂ ആര്‍ കോഡ് സ്‌കാനിംഗിലൂടെ ഡിജിറ്റല്‍ ഐഡിയുടെ ആധികാരികത ഉറപ്പ് വരുത്താനാകും.

Related Articles
Next Story
Share it