ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്നു; കുവൈറ്റും വ്യോമപാത അടച്ചു

കുവൈറ്റ് സിറ്റി: ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്നതായുള്ള റിപോര്‍ട്ടിനെ തുടര്‍ന്ന് കുവൈറ്റും വ്യോമപാത അടച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കുന്നതായി സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസറം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 11ന് അടക്കുന്ന കുവൈറ്റ് വിമാനത്താവളം ജനുവരി ഒന്നിന് വീണ്ടും തുറക്കും. ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതക വ്യതിയാനം സംഭവിച്ച കൂടുതല്‍ മാരകമായ കൊറോണ വൈറസ് പടരുന്നതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയും ഒമാനും […]

കുവൈറ്റ് സിറ്റി: ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്നതായുള്ള റിപോര്‍ട്ടിനെ തുടര്‍ന്ന് കുവൈറ്റും വ്യോമപാത അടച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കുന്നതായി സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസറം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രി 11ന് അടക്കുന്ന കുവൈറ്റ് വിമാനത്താവളം ജനുവരി ഒന്നിന് വീണ്ടും തുറക്കും. ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതക വ്യതിയാനം സംഭവിച്ച കൂടുതല്‍ മാരകമായ കൊറോണ വൈറസ് പടരുന്നതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയും ഒമാനും കഴിഞ്ഞ ദിവസം വ്യോമ അതിര്‍ത്തികള്‍ അടച്ചിരുന്നു. യുകെ അടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it