കോവിഡ് വ്യാപനം: സൗദിയില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി

റിയാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സൗദിയില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി. രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കിട്ടുണ്ട്. പാഴ്സലുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം പാടില്ല. രാജ്യത്ത് കോവിഡ് തടയാന്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ നീട്ടിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി 10 മുതല്‍ […]

റിയാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സൗദിയില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടി. രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കിട്ടുണ്ട്. പാഴ്സലുകള്‍ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടം പാടില്ല. രാജ്യത്ത് കോവിഡ് തടയാന്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ നീട്ടിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

പൊതുപരിപാടികള്‍ക്കുള്ള വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി 10 മുതല്‍ അടുത്ത 20 ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടിയത്.

Related Articles
Next Story
Share it