സൗദിയില്‍ വ്യത്യസ്ത കമ്പനികളുടെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ അനുമതി

റിയാദ്: സൗദിയില്‍ വ്യത്യസ്ത കമ്പനികളുടെ രണ്ടാം ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ അനുമതി. കോവിഡ് വാക്‌സിന്റെ രണ്ട് വ്യത്യസ്ത ഡോസുകള്‍ സ്വീകരിക്കുവാനുള്ള സാധ്യത ദേശീയ സാംക്രമിക രോഗങ്ങള്‍ക്കായുള്ള സമിതി അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വൈറസിനെ ചെറുക്കുന്നതില്‍ രണ്ട് വ്യത്യസ്ത കൊറോണ വാക്‌സിനുകള്‍ രണ്ട് ഡോസുകള്‍ സുരക്ഷിതമായും ഫലപ്രദമായും നല്‍കാനുള്ള സാധ്യത പഠനം കാണിക്കുന്നുണ്ടെന്നും രണ്ടാമത്തെ ഡോസ് ലക്ഷ്യമിടുന്ന ഫലപ്രാപ്തി കൈവരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

റിയാദ്: സൗദിയില്‍ വ്യത്യസ്ത കമ്പനികളുടെ രണ്ടാം ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ അനുമതി. കോവിഡ് വാക്‌സിന്റെ രണ്ട് വ്യത്യസ്ത ഡോസുകള്‍ സ്വീകരിക്കുവാനുള്ള സാധ്യത ദേശീയ സാംക്രമിക രോഗങ്ങള്‍ക്കായുള്ള സമിതി അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വൈറസിനെ ചെറുക്കുന്നതില്‍ രണ്ട് വ്യത്യസ്ത കൊറോണ വാക്‌സിനുകള്‍ രണ്ട് ഡോസുകള്‍ സുരക്ഷിതമായും ഫലപ്രദമായും നല്‍കാനുള്ള സാധ്യത പഠനം കാണിക്കുന്നുണ്ടെന്നും രണ്ടാമത്തെ ഡോസ് ലക്ഷ്യമിടുന്ന ഫലപ്രാപ്തി കൈവരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

Related Articles
Next Story
Share it