സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ശ്രമിച്ച ഡെല്‍ഹി ജലവകുപ്പ് മന്ത്രിയെ പോലീസ് തടഞ്ഞു

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ശ്രമിച്ച ഡെല്‍ഹി ജലവകുപ്പ് മന്ത്രിയെ പോലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവര്‍ക്ക് കുടിവെള്ളമെത്തിക്കുമ്പോള്‍ പൊലീസ് തന്നെയും ഡെല്‍ഹി ജല്‍ ബോര്‍ഡ് (ഡി.ജി.ബി) വൈസ് ചെയര്‍മാന്‍ രാഘവ് ഛദ്ദയെയും തടഞ്ഞതായി ജലവകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. രാവിലെ 11.30നാണ് 12 വെള്ള ടാങ്കറുകളുമായി മന്ത്രിയും രാഘവ് ഛദ്ദയും സിംഘു അതിര്‍ത്തിയില്‍ എത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ പൊലീസ് തടയുകയായിരുന്നു. വെള്ളവും ശുചിമുറി സൗകര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യമെന്ന് […]

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ശ്രമിച്ച ഡെല്‍ഹി ജലവകുപ്പ് മന്ത്രിയെ പോലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവര്‍ക്ക് കുടിവെള്ളമെത്തിക്കുമ്പോള്‍ പൊലീസ് തന്നെയും ഡെല്‍ഹി ജല്‍ ബോര്‍ഡ് (ഡി.ജി.ബി) വൈസ് ചെയര്‍മാന്‍ രാഘവ് ഛദ്ദയെയും തടഞ്ഞതായി ജലവകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

രാവിലെ 11.30നാണ് 12 വെള്ള ടാങ്കറുകളുമായി മന്ത്രിയും രാഘവ് ഛദ്ദയും സിംഘു അതിര്‍ത്തിയില്‍ എത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ പൊലീസ് തടയുകയായിരുന്നു. വെള്ളവും ശുചിമുറി സൗകര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള വെള്ളടാങ്കറുകള്‍ തടയണമെന്ന് ഉത്തരവുണ്ടെന്നാണ് പൊലീസ് അറിയിച്ചതെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകര്‍ ഭീകരരല്ല. അവരോട് ആദരവോടെ പെരുമാറാന്‍ കേന്ദ്രം തയാറാകണം. 'ആപ്പി'ന്റെ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയും അധികൃതര്‍ തടഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ വാഹനമില്ലാതെ കാല്‍നടയായി പോലും ഇപ്പുറമെത്തുന്നത് തടയാന്‍ ബാരിക്കേഡ് സംവിധാനം കൂടുതല്‍ ശക്തമാക്കിയെന്നും മന്ത്രി ആരോപിച്ചു.

Related Articles
Next Story
Share it