ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക്കിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് ബാധിച്ച കാര്യം സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹം തന്നെയാണ് പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ദയവായി ശ്രദ്ധിക്കൂ. തനിക്ക് കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണം. താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പെട്ടന്ന് തന്നെ രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് നടന്‍ […]

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് ബാധിച്ച കാര്യം സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹം തന്നെയാണ് പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ദയവായി ശ്രദ്ധിക്കൂ. തനിക്ക് കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണം. താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പെട്ടന്ന് തന്നെ രോഗമുക്തനായി ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് നടന്‍ അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.

Related Articles
Next Story
Share it