കണ്ണീരായി സതീഷ് ബാബു പയ്യന്നൂരിന്റെ വിയോഗം; സംസ്‌കാരം നാളെ തൃശൂരില്‍
തിരുവനന്തപുരം: സാഹിത്യ സാംസ്‌കാരിക രംഗത്ത് വടക്കേ മലബാറിന്റെ അഭിമാനമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ വിയോഗം കാസര്‍കോടിന്റെ കണ്ണീരായി.ഇന്നലെ വഞ്ചിയൂര്‍ മാതൃഭൂമി റോഡില്‍ ആര്‍.പി അപ്പാര്‍ട്ട്‌മെന്റില്‍ ഡി ഒന്ന് ഫ്‌ളാറ്റില്‍ ആണ് സതീഷ് ബാബുവി(59)നെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. നീലേശ്വരം സ്വദേശിനിയായ ഭാര്യ ഗിരിജ പയ്യന്നൂരിലെ വീട്ടിലായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ വീട്ടുകാര്‍ക്ക് അദ്ദേഹത്തെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരും സമീപത്ത് താമസിക്കുന്നവരും അന്വേഷിച്ചപ്പോഴാണ് വാതില്‍ അകത്തുനിന്നും അടഞ്ഞു കിടക്കുന്നത് […]

തിരുവനന്തപുരം: സാഹിത്യ സാംസ്‌കാരിക രംഗത്ത് വടക്കേ മലബാറിന്റെ അഭിമാനമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ വിയോഗം കാസര്‍കോടിന്റെ കണ്ണീരായി.
ഇന്നലെ വഞ്ചിയൂര്‍ മാതൃഭൂമി റോഡില്‍ ആര്‍.പി അപ്പാര്‍ട്ട്‌മെന്റില്‍ ഡി ഒന്ന് ഫ്‌ളാറ്റില്‍ ആണ് സതീഷ് ബാബുവി(59)നെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. നീലേശ്വരം സ്വദേശിനിയായ ഭാര്യ ഗിരിജ പയ്യന്നൂരിലെ വീട്ടിലായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ വീട്ടുകാര്‍ക്ക് അദ്ദേഹത്തെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരും സമീപത്ത് താമസിക്കുന്നവരും അന്വേഷിച്ചപ്പോഴാണ് വാതില്‍ അകത്തുനിന്നും അടഞ്ഞു കിടക്കുന്നത് കണ്ടത്. പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ആസ്പത്രി നടപടികള്‍ക്ക് ശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയോടെ മൃതദേഹം തൃശൂര്‍ പാലയ്ക്കല്‍ ചൊവ്വൂരിലെ വീട്ടിലെത്തിക്കും. അവിടെയാണ് അച്ഛനമ്മമാര്‍ താമസിക്കുന്നത്. ഉച്ചയ്ക്ക് 12 മണിമുതല്‍ തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനം കഴിഞ്ഞ് രണ്ട് മണിക്ക് തൃശൂര്‍ പൂങ്കുന്നം എം.എല്‍.എ റോഡിലെ ശാന്തിഘട്ടില്‍ സംസ്‌കരിക്കും.
നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സാഹിത്യ രചനവുമായും മാഗസിന്‍ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട്ട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഈയാഴ്ച്ച വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. പിന്നീട് തിരുവന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. പനോരമ വിഷന്‍ എന്ന വിഷ്വല്‍ മീഡിയ സ്ഥാപനത്തിന്റെ ഡയറക്ടറും എഡിറ്ററും ആയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തില്‍ നിന്നും ചെറു സിനിമകളും പുറത്തിറക്കിയിരുന്നു. നിരവധി യുവാക്കള്‍ക്ക് മീഡിയ രംഗത്ത് കടന്നുവരുവാന്‍ ബാബു വഴിയൊരുക്കി. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കാരൂര്‍ അവാര്‍ഡ്, കേരള സാഹിത്യവേദി അവാര്‍ഡ്, എസ്.ബി.ടി കഥാ അവാര്‍ഡ്, മലയാറ്റൂര്‍ പുരസ്‌കാരം, തോപ്പില്‍ രവി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്ക് കേരള ഫിലിം ക്രിട്ടിക്‌സ് സ്വര്‍ണ്ണമെഡല്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 200ഓളം ചെറുകഥകളും 12 നോവലുകളും ഓര്‍മ്മ പുസ്തകവും രചിച്ചു. ടെലിഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ദൈവപ്പുര, ഒരു തൂവലിന്റെ സ്പര്‍ശം, മണ്ണ്, ഹൃദയദൈവതം, മഴയിലുണ്ടായ മകള്‍, മഞ്ഞ സൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍, വൃശ്ചികം വന്നുവിളിച്ചു, സീന്‍ ഓവര്‍, കലികാല്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മകള്‍: വര്‍ഷ (ബിസിനസ്സ് കണ്‍സള്‍ട്ടന്റ് പൂനെ). മരുമകന്‍: ശ്രീരാജ് (എഞ്ചിനീയര്‍ പൂനെ).
നിര്യാണത്തില്‍ കാസര്‍കോട് സാഹിത്യവേദി അനുശോചിച്ചു.