ജില്ലയ്ക്ക് അഭിമാനമായി സത്യനാരായണ ബെളേരിയുടെ പത്മശ്രീ നേട്ടം

കാസര്‍കോട്: അപൂര്‍വയിനം നെല്‍വിത്തുകളുടെ സംരക്ഷകനായ സത്യനാരായണ ബെളേരിക്ക് ലഭിച്ച പത്മശ്രീ പുരസ്‌ക്കാരം കാസര്‍കോട് ജില്ലക്ക് അഭിമാനമായി. ആറ് മലയാളികള്‍ ഉള്‍പ്പെടെ 110 പേരാണ് ഇത്തവണത്തെ പത്മ പുരസ്‌കാരത്തിന് അര്‍ഹരായത്. ബെള്ളൂര്‍ നെട്ടണിഗെ ബെളേരിയിലെ നെല്‍കര്‍ഷകന്‍ സത്യനാരായണയാണ് അതിലൊരാള്‍. അപൂര്‍വയിനം നെല്‍ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സത്യനാരായണ ബെളേരി. 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണന്‍ സംരക്ഷിച്ചുവരുന്നത്. നേരത്തേയും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.തന്റെ 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തേയും വിദേശത്തേയും നെല്ലിനങ്ങള്‍ സത്യനാരായണന്‍ സംരക്ഷിച്ചുവരികയാണ്.

കാസര്‍കോട്: അപൂര്‍വയിനം നെല്‍വിത്തുകളുടെ സംരക്ഷകനായ സത്യനാരായണ ബെളേരിക്ക് ലഭിച്ച പത്മശ്രീ പുരസ്‌ക്കാരം കാസര്‍കോട് ജില്ലക്ക് അഭിമാനമായി. ആറ് മലയാളികള്‍ ഉള്‍പ്പെടെ 110 പേരാണ് ഇത്തവണത്തെ പത്മ പുരസ്‌കാരത്തിന് അര്‍ഹരായത്. ബെള്ളൂര്‍ നെട്ടണിഗെ ബെളേരിയിലെ നെല്‍കര്‍ഷകന്‍ സത്യനാരായണയാണ് അതിലൊരാള്‍. അപൂര്‍വയിനം നെല്‍ വിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സത്യനാരായണ ബെളേരി. 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണന്‍ സംരക്ഷിച്ചുവരുന്നത്. നേരത്തേയും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
തന്റെ 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തേയും വിദേശത്തേയും നെല്ലിനങ്ങള്‍ സത്യനാരായണന്‍ സംരക്ഷിച്ചുവരികയാണ്.

Related Articles
Next Story
Share it