മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണ്; വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപാണ് 'കേശു ഈ വീടിന്റെ നാഥന്‍' എന്ന് സത്യന്‍ അന്തിക്കാട്

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തി. 67കാരനായ കേശുവായി ദിലീപിന്റെ പ്രകടനത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 'വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെര്‍ഫോമന്‍സാണ് 'കേശു ഈ വീടിന്റെ നാഥന്‍'. ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ […]

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തി. 67കാരനായ കേശുവായി ദിലീപിന്റെ പ്രകടനത്തെ കുറിച്ച് വാചാലനായിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

'വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെര്‍ഫോമന്‍സാണ് 'കേശു ഈ വീടിന്റെ നാഥന്‍'. ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രം.', എന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.

സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി കേശു ടീം സംഘടിപ്പിച്ച പ്രത്യേക പ്രിവ്യു ഷോ കണ്ടതിന് ശേഷമാണ് സത്യന്‍ അന്തിക്കാട് പ്രതികരിച്ചത്. ചിത്രത്തില്‍ നായികയായി എത്തിയത് ഉര്‍വശിയായിരുന്നു. നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Related Articles
Next Story
Share it