തമിഴ്‌നാടിന് ജലം; കേരളത്തിന് സുരക്ഷ; പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്നും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ചു. 125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. […]

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്നും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ചു. 125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. നേരത്തെ പൃഥ്വിരാജ് അടക്കമുള്ള പ്രമുഖര്‍ ഡികമ്മിഷന്‍ മുല്ലപ്പെരിയാര്‍ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

Related Articles
Next Story
Share it