പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശശിതരൂര്‍ അടക്കം പുറത്ത്

ന്യൂഡല്‍ഹി: സുപ്രധാന പാര്‍ലമെന്റി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷം പുറത്തായി. ആഭ്യന്തരം, ധനം, പ്രതിരോധം, ഐ.ടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനഃസംഘടിപ്പിച്ചു. പുറത്തായവരില്‍ ശശിതരൂരും പെടും. ഇതിനെ ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു.ഇന്നലെ വൈകുന്നേരമാണ് ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറത്ത് വന്നത്. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെ മാത്രം അധ്യക്ഷ പദമാണ് ഉള്ളത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു […]

ന്യൂഡല്‍ഹി: സുപ്രധാന പാര്‍ലമെന്റി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷം പുറത്തായി. ആഭ്യന്തരം, ധനം, പ്രതിരോധം, ഐ.ടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനഃസംഘടിപ്പിച്ചു. പുറത്തായവരില്‍ ശശിതരൂരും പെടും. ഇതിനെ ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഇന്നലെ വൈകുന്നേരമാണ് ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറത്ത് വന്നത്. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെ മാത്രം അധ്യക്ഷ പദമാണ് ഉള്ളത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെയും അധ്യക്ഷ പദമില്ലാത്ത സ്ഥിതിയായി.
ആഭ്യന്തര കാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്‌വിയെ മാറ്റി പകരം ബി.ജെ.പി എം.പിയും റിട്ട. ഐ.പി.എസ് ഓഫീസറുമായ ബ്രിജ് ലാലിനെ നിയമിച്ചു.
ശശി തരൂരായിരുന്നു ഐ.ടി കാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍. ഇദ്ദേഹത്തെ മാറ്റി ശിവസേന അംഗമായ പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു.

Related Articles
Next Story
Share it